ധൃതിപിടിച്ചുള്ള തീരുമാനം ഇക്കാര്യത്തില്‍ എളുപ്പമല്ലെന്ന് ആഫ്രിക്കന്‍ രാജ്യമായ ഡുഡാന്‍ അറിയിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരേണ്ടത് പശ്ചിമേഷ്യന്‍ സമാധാനത്തിന് അനിവാര്യമാണെന്ന് ബഹ്റൈനും വ്യക്തമാക്കി.ഇസ്രായേലുമായി കൂടുതല്‍ അറബ് രാജ്യങ്ങളെ നയതന്ത്ര ബന്ധത്തിന് പ്രേരിപ്പിക്കുക എന്നത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ പശ്ചിമേഷ്യന്‍ പര്യടന ലക്ഷ്യങ്ങളിലെന്നായിരുന്നു. ഇസ്രായേലിനു പുറമെ സുഡാന്‍, ബഹ്റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലും പോംപിയോ സന്ദര്‍ശനം പൂര്‍ത്തീകരിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാകേണ്ടത് പശ്ചിമേഷ്യന്‍ സമാധാനത്തിന് അനിവാര്യമാണെന്നാണ് ബഹ്ൈറന്‍ വ്യക്തമാക്കിയത്. ജനഹിതം അറിഞ്ഞു മാത്രമാകും തീരുമാനമെന്ന കൃത്യമായ സന്ദേശമാണ് സുഡാനും നല്‍കിയത്. വെസ്റ്റ് ബാങ്കില്‍ അധിനിവേശം അവസാനിപ്പിക്കുമെന്ന ഉപാധിയുടെ പുറത്താണ് ഇസ്രായേലുമായി ബന്ധം രൂപപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് യു.എ.ഇയും പോംപിയോയെ ധരിപ്പിച്ചിട്ടുണ്ട്. അതേ സമയം യു.എ.ഇക്ക് എഫ് 35 പോര്‍വിമാനം നല്‍കാനുള്ള ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വക്താവ് മോര്‍ഗന്‍ ഓര്‍ടാഗസ് പ്രതികരിച്ചു.ഇറാനെതിരെ ആയുധ ഉപരോധം നീട്ടാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ബഹ്റൈനും യു.എ.ഇയും അമേരിക്കയെ അറിയിച്ചത്. യു.എന്‍ രക്ഷാസമിതിയില്‍ ഇതുസംബന്ധിച്ച പ്രമേയം പരാജയപ്പെട്ടതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.നാലു രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് മൈക് പോംപിയോ ഇന്ന് അമേരിക്കയിലേക്ക് മടങ്ങും.