യുഎന്‍ രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ ഈ നടപടിയെ എതിര്‍ത്തു.ഒരു മാസത്തിനകം ഇറാനുമേല്‍ വീണ്ടും വിലക്കുകള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അംഗരാജ്യങ്ങള്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്.ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെയാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് എതിര്‍പ്പറിയിച്ചത്.