പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തലുകള്‍ .സഞ്ജയ് ഏത് സാഹചര്യത്തെയും തന്റെ പോസിറ്റിവിറ്റിയും ഇച്ഛശക്തിയും കൊണ്ട് അതിജീവിക്കുന്ന വ്യക്തിയാണെന്ന് അര്‍ഷാദ് പറഞ്ഞു. ഇത്രയും കാലത്തിനിടയ്ക്ക് ഇതുപോലെ ജീവിത സാഹചര്യങ്ങളെ നേരിട്ട വ്യക്തിയെ താന്‍ കണ്ടിട്ടില്ല. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു.തനിക്ക് സുഖമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും ദൃഢമായി അദ്ദേഹം പറഞ്ഞു. ജീവിത പരീക്ഷണങ്ങള്‍ക്കിടയില്‍ ഇത്രയും ആത്മവിശ്വാസവും ഇച്ഛശക്തിയും ഉള്ള മറ്റാരും എന്റെ അറിവില്‍ ഇല്ല. ഏതൊരാളെയും പോലെ മോശം കാലത്ത് പോലും തന്റെ കഷ്ടപ്പാടുകളെ കുറിച്ച് അദ്ദേഹം പുലമ്ബുന്നത് താന്‍ കണ്ടിട്ടില്ല. എല്ലാ സാഹചര്യവും സധൈര്യം നേരിട്ടു. അതുകൊണ്ട്
തന്നെ ഇപ്പോഴത്തെ സാഹചര്യത്തെയും സഞ്ജയ് അതിജീവിക്കും . അദ്ദേഹം ഒരു പോരാളിയാണ് അര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.നേരത്തെ , താന്‍ ചികിത്സയുടെ ആവശ്യത്തിനായി വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സഞ്ജയ് ദത്തും അദ്ദേഹത്തിന്റെ ഭാര്യ മാന്യത ദത്തും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞയാഴ്ച ശ്വാസ
തടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ആദ്യം കോവിഡ് എന്നാണ് കരുതിയിരുന്നത് . എന്നാല്‍ പരിശോധനയില്‍ നെഗറ്റീവ് ആയത് മൂലം തുടര്‍ പരിശോധനകള്‍ നടത്തിയിലൂടെയാണ് അദ്ദേഹത്തിന് ശ്വാസ അര്‍ബുദമാണെന്ന് കണ്ടെത്തിയത് .