ഒമാനിലെ ആദ്യ ഇ-ലൈബ്രറി പ്ലാറ്റ്​ഫോം വൈകാതെ അവതരിപ്പിക്കും

ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയവും നാഷനല്‍ ബാങ്ക്​ ഒമാനും ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്​കൂളുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഇ-ലേണിങ്​ പ്രോത്സാഹിപ്പിക്കുന്നതി​െന്‍റ ഭാഗമായാണ്​ പുതിയ സംവിധാനം യാഥാര്‍ഥ്യമാകുന്നത്​.സ്​കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ വിവിധ പഠന സാമഗ്രികള്‍ ഇ-ലൈബ്രറിയില്‍ ലഭ്യമാകും. ബിരുദ വിദ്യാര്‍ഥികള്‍ക്ക്​ ഉപകാരപ്പെടുന്ന പഠന സാമഗ്രികള്‍ക്ക്​ ഒപ്പം ബിരുദാനന്തര ബിരുദ, ഡോക്​ടറല്‍ പഠനത്തിനായി പ്രസിദ്ധീകൃതമായ ഗവേഷണ പ്രബന്ധങ്ങളും ഇ-ലൈബ്രറിയുടെ ഭാഗമായിരിക്കും. മൊബെല്‍ ആപ്​ മുഖേനയായിരിക്കും ഡിജിറ്റല്‍ ലൈബ്രറിയുടെ സേവനം ലഭ്യമാവുക. സമഗ്രമായ കണ്‍ട്രോള്‍ പാനല്‍, പബ്ലിഷിങ്​ സംവിധാനം എന്നിവയും ആപ്പി​െന്‍റ ഭാഗമായി ഉണ്ടാകും. ഒമാനിലെയും വിദേശത്തെയും മറ്റ്​ ലൈബ്രറികളുമായും ആപ്പിനെ ബന്ധിപ്പിക്കും.ഇതോടൊപ്പം വിവിധ സ്​ഥിതിവിവര കണക്കുകളും ഡിജിറ്റല്‍ സൂചകങ്ങളുമെല്ലാം ഇ-ലൈബ്രറിയില്‍ ലഭ്യമാകും. ലൈബ്രറിക്ക്​ ഒപ്പം ഇ-ലേണിങ്​ പ്ലാറ്റ്​ഫോമും വിദ്യാഭ്യാസ മന്ത്രാലയം വികസിപ്പിച്ച്‌​ എടുക്കുന്നുണ്ട്​. വിദ്യാര്‍ഥികള്‍ക്ക്​ അസൈന്‍മെന്‍റുകള്‍ പങ്കുവെക്കാനും അവ അപ്​ലോഡ്​ ചെയ്യാനും ഇൗ പ്ലാറ്റ്​ഫോമില്‍ സൗകര്യമുണ്ടാകും. തങ്ങളുടെ കോര്‍പറേറ്റ്​ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളില്‍ വിദ്യാഭ്യാസ മേഖലക്ക്​ പ്രധാന സ്​ഥാനമാണ്​ ഉള്ളതെന്ന്​ എന്‍.ബി.ഒ ചീഫ്​ ഗവണ്‍മെന്‍റ്​ ബാങ്കിങ്​ ഒാഫിസര്‍ ഹസന്‍ ഷബാന്‍ പറഞ്ഞു.

Comments (0)
Add Comment