ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

ഡിസംബര്‍ അവസാനത്തെ കണക്കു പ്രകാരം 39,413 പേരാണ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍. ഇതില്‍ 68 ശതമാനം പേരും സ്വദേശികളാണ്.ആരോഗ്യ മേഖലയിലെ ചെലവുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. മസ്‌കറ്റിലുള്‍പ്പെടെ നാല് ഹെല്‍ത്ത് സെന്ററുകള്‍ കഴിഞ്ഞ വര്‍ഷം തുറന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്ക് പ്രകാരം 211 ഹെല്‍ത്ത് സെന്ററുകളും കോംപ്ലക്‌സുകളുമാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ളത്. 5049 കിടക്കകളുള്ള 50 ആശുപത്രികളുമുണ്ട്. ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലുമായി കൂടുതല്‍ സേവനങ്ങള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചു.

Comments (0)
Add Comment