ഉയര്‍ന്ന കാര്യക്ഷമതയുള്ള ഒരുകൂട്ടം യുവാക്കളെയാണ് ഭരണനേതൃതലത്തില്‍ നിയമിച്ചിരിക്കുന്നതെന്ന് ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ (ജി.സി) പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് മികച്ച പ്രാതിനിധ്യമാണ് പുനര്വിന്യാസത്തിലുള്ളത്.നാല് മന്ത്രിമാരും 17 അണ്ടര്‍ സെക്രട്ടറിമാരും 45 വയസ്സില്‍ താഴെയുള്ളവരാണ്. എട്ട് മന്ത്രിമാരും 18 അണ്ടര്‍ സെക്രട്ടറിമാരും 45നും 50നുമിടയില്‍ പ്രായമുള്ളവരാണ്. ഏഴുമന്ത്രിമാരും 28 അണ്ടര്‍ സെക്രട്ടറിമാരും 51നും 55നുമിടയില്‍ പ്രായമുള്ളവരാണ്. 26 മന്ത്രിമാരുടെയും 26 അണ്ടര്‍ സെക്രട്ടറിമാരുടെയും 56 വയസ്സിന് മുകളിലാണ്. മന്ത്രിമാരുടെ നിര്‍ണയത്തില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്തിട്ടുണ്ടെന്ന് ജി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 14 മന്ത്രിമാരും 31 അണ്ടര്‍ സെക്രട്ടറിമാരും ഒരു ഉപപ്രധാനമന്ത്രിയും മാസ്റ്റേഴ്സ് യോഗ്യതയുള്ളവരാണ്. 13 മന്ത്രിമാര്‍ക്കും 28 അണ്ടര്‍സെക്രട്ടറിമാര്‍ക്കും ഡോക്ടറല്‍ ബിരുദമുണ്ട്. ഒമ്ബത് മന്ത്രിമാരും 24 അണ്ടര്‍ സെക്രട്ടറിമാരും രണ്ട് ഉപപ്രധാനമന്ത്രിമാരും ബാച്ച്ലര് ബിരുദധാരികളാണ്. ഒമ്ബത് മന്ത്രിമാര്‍ക്കും അഞ്ച് അണ്ടര്‍സെക്രട്ടറിമാര്‍ക്കും ജനറല്‍ ഡിപ്ലോമയാണ് ഉള്ളത്.എട്ട് വനിതകളാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്. ഇതില്‍ മൂന്നു പേര്‍ക്ക് മാസ്റ്റേഴ്സ് യോഗ്യതയും നാലുപേര്‍ക്ക് ഡോക്ടറേറ്റ് ബിരുദ യോഗ്യതയും ഒരാള്‍ക്ക് ബാച്ച്ലര് ബിരുദവുമാണ് ഉള്ളത്.ഭരണതലത്തില്‍ പുനര്‍വിന്യാസം നടത്താനുള്ള സുല്‍ത്താെന്റ ഉത്തരവിനെ വാഷിങ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രശംസിച്ചിരുന്നു. മേഖലയിലെ പ്രത്യേക സ്ഥിതിവിശേഷങ്ങളുടെയും എണ്ണവിലയിടിവും കോവിഡും മൂലമുള്ള സാമ്ബത്തിക ആഘാതങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലേഖനത്തില്‍ പറയുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ഭരണതലത്തില്‍ ഉള്‍പ്പെടുത്താനുള്ള സുല്‍ത്താെന്റ തീരുമാനം പുതിയ ഉണര്‍വ് പകരുന്ന ഒന്നാണെന്ന് മജ്ലിസുശ്ശൂറയും പ്രസ്താവനയില്‍ അറിയിച്ചു. ഒമാന്‍ വിഷന്‍ 2040യുടെ ലക്ഷ്യങ്ങള്‍ നേടാനും ഒമാെന്റ വികസനത്തിെന്റ പുതിയ ചക്രവാളത്തില്‍ എത്തിക്കണമെന്ന സുല്‍ത്താെന്റ തീരുമാനം സാക്ഷാത്കരിക്കുന്നതിനും പുതിയ തീരുമാനം വഴി സാധിക്കുെമന്ന് മജ്ലിസുശ്ശൂറയുടെ പ്രസ്താവനയില്‍ പറയുന്നു.