കനത്ത മഴ ; ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നുകനത്ത മഴ ; ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു

വിവിധ ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായതിനെത്തുടര്‍ന്ന് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് പുരോഗമിക്കുകയാണ്. എറണാകുളം ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്ബുകളാണ് സജ്ജീകരിച്ചത്. 202 കുടുംബങ്ങള്‍ വിവിധ ക്യാമ്ബുകളിലേക്ക് മാറ്റി. 60 വയസിന് മുകളില്‍ ഉള്ളവര്‍ക്കായി രണ്ട് പ്രത്യേക ക്യാമ്ബുകള്‍ തുറന്നു.കോതമംഗലം, പറവൂര്‍, കൊച്ചി താലൂക്കുകളിലാണ് ഏറ്റവുമധികം ആളുകള്‍ ക്യാമ്ബുകളില്‍ ഉള്ളത്. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞു. നഗരസഭ വാര്‍ഡ് 24 ലെ ആനിക്കാകുടി കോളനിയില്‍ വെള്ളം കയറി. കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റി. മൂവാറ്റുപുഴ ഇലാഹിയ കോളനി 17 കുടുംബങ്ങളെ ജെബി സ്കൂളിലേക്ക് മാറ്റി. പെരുമ്ബാവൂര്‍ പാത്തിതോട് കരകവിഞ്ഞു. കണ്ടന്തറയില്‍ വീടുകളില്‍ വെള്ളം കയറി. ബിവറേജസ് ഔട്ട് ലെറ്റില്‍ വെള്ളം കയറി. മദ്യകുപ്പികള്‍ മുകള്‍നിലയിലെ പ്രീമിയം കൗണ്ടറിലേക്ക് മാറ്റുന്നത് പുരോഗമിക്കുന്നു. ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടിയതായി സൂചനയുണ്ട്. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുന്നു. നദിയിലൂടെ വന്‍ മരങ്ങള്‍ ഒഴുകിയെത്തുന്നുവെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 49 ആയി. 2348 പേരെ മാറ്റിപാര്‍പ്പിച്ചു. ഇവരില്‍ 1138 പേര്‍ ആദിവാസി വിഭാഗത്തില്‍ പെടുന്നവരാണ്.

Comments (0)
Add Comment