കരാര്‍ ഒപ്പിട്ടതിനു പിന്നാലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി യു.എ.ഇ. ഇതിന്റെ ഭാഗമായി ബഹിഷ്‌കരണവും അതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറല്‍ നിയമം റദ്ദാക്കി

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 1972ലെ 15-ാം നമ്ബര്‍ ഫെഡറല്‍ നിയമമാണ് ഇസ്രായേലുമായുള്ള കരാറിന് പിന്നാലെ യു.എ.ഇ റദ്ദാക്കിയത്.പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ക്കും കമ്ബനികള്‍ക്കും ഇസ്രായേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റു രാജ്യങ്ങളിലുള്ള ഇസ്രായേല്‍ പൗരന്‍മാരുടെ സ്ഥാപനങ്ങളുമായോ സാമ്ബത്തിക, വാണിജ്യ ഇടപാടുകളില്‍ ഏര്‍പ്പെടാനും കരാറില്‍ ഒപ്പിടാനും സാധിക്കും. ഇസ്രായേലി ഉല്‍പ്പന്നങ്ങളും ചരക്കുകളും രാജ്യത്ത് എത്തിക്കാനും ക്രയവിക്രയം ചെയ്യാനും അനുവദിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ദുബായ് ആസ്ഥനമായള്ള ‘പ്രമുഖ ബാങ്കുമായി’ സഹകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണെന്ന് ല്യൂമിയുടെ കോര്‍പ്പറേറ്റ് വിഭാഗം മേധാവി ഷ്‌മുലിക് അര്‍ബലിനെ ഉദ്ധരിച്ച്‌ വ്യാഴാഴ്ച ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.യുഎഇ-ഇസ്രായേല്‍ സമാധാന ഉടമ്ബടിയുടെ ഭാഗമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സനും പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബവര്‍ദിയും ഏതാനും ദിവസം മുന്‍പ് ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കരാര്‍ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്‍ക്കു്മുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന ഉറപ്പ് ഇരുമന്ത്രിമാരും പ്രകടിപ്പിച്ചതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Comments (0)
Add Comment