ഒക്ടോബര്‍ 17നു കോടതിയില്‍ ഹാജരാകാനാണു കോടതിയുടെ നിര്‍ദേശം.സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ ഇന്ദ്രജിത് സിംഗ് അടക്കം അഞ്ചുപേരെ പ്രതികളാക്കി റെയില്‍വേ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കഴിഞ്ഞമാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 2017 ഓഗസ്റ്റ് 19ന് ഒഡീഷയിലെ പുരിയില്‍നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കുള്ള യാത്രാമധ്യേ ഖടൗലി ടൗണിനുസമീപം കലിംഗ ഉത്കല്‍ എക്പ്രസ് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയാണ് അപകടമുണ്ടായത്. അപകടത്തില്‍ 23 പേര് മരിക്കുകയും നൂറോളം പേര് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.