കുവൈത്തില്‍ നാളെ മുതല്‍ കര്‍ഫ്യൂ ഉണ്ടാകില്ല

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ അവസാനിക്കും. അഞ്ചുമാസമായി തുടരുന്ന നിയന്ത്രണത്തിനാണ് ഇതോടെ അറുതിയാകുന്നത്.ആഗസ്റ്റ് 30 നു പുലര്‍ച്ചെ മൂന്നു മണിക്ക് കര്‍ഫ്യൂ പൂര്‍ണമായും നീക്കുന്നതോടെ കഴിഞ്ഞ അഞ്ചുമാസമായി തുടരുന്ന നിയന്ത്രണമാണ് ഇല്ലാതാകുന്നത്. നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റു മേഖലകള്‍ക്കും രാത്രി കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചേക്കും. കൊമേഴ്സ്യല്‍ കോംപ്ലക്സുകള്‍ രാത്രി പത്തുവരെയും റസ്റ്റാറന്‍റുകള്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നാണ് സൂചന.

Comments (0)
Add Comment