ഇതുവരെ 70,727 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 704 പേര്‍ ഉള്‍പ്പെടെ 62,330 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 471 ആയി. ബാക്കി 7926 പേരാണ് ചികിത്സയിലുള്ളത്. 124 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.4086 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 461 കുവൈത്തികള്‍ക്കും 221 വിദേശികള്‍ക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. അഹ്മദി ഗവര്‍ണറേറ്റില്‍ 176 പേര്‍ക്കും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 152 പേര്‍ക്കും ജഹ്റ ഗവര്‍ണറേറ്റില്‍ 130 പേര്‍ക്കും ഹവല്ലി ഗവര്‍ണറേറ്റില്‍ 118 പേര്‍ക്കും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 106 പേര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.കര്‍ഫ്യൂ ലംഘനം: അഞ്ചുപേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കര്‍ഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തില്‍ വ്യാഴാഴ്ച അഞ്ചുപേര്‍ അറസ്റ്റിലായി. പിടിയിലായ എല്ലാവരും കുവൈത്തികളാണ്. കാപിറ്റല്‍, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ ഒാരോരുത്തരും അഹ്മദി ഗവര്‍ണറേറ്റില്‍ രണ്ടുപേരുമാണ് അറസ്റ്റിലായത്..