ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഓണത്തിന് വാമന ജയന്തി ആശംസിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഓണത്തെ ബ്രാഹ്മണവത്ക്കരിക്കാനുളള സംഘപരിവാര്‍ അജണ്ടയ്ക്ക് കെജ്രിവാള് കുട പിടിക്കുകയാണ് എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസത്തെ കെജ്രിവാളിന്റെ ട്വീറ്റിന് മലയാളികള്‍ കൂട്ടപ്പൊങ്കാല ഇട്ടിരുന്നു.കെജ്രിവാളിനെ വിമര്‍ശിച്ച് തിരുവനന്തപുരം എംപിയായ ശശി തരൂര്‍ രംഗത്ത് വന്നിരിക്കുകയാണ്. #HappyOnamKejriwal ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കിയാണ് തങ്ങളുടെ പ്രിയപ്പെട്ട മഹാബലി രാജാവിനെ അപമാനിച്ചതില്‍ മുറിവേറ്റ മലയാളികള്‍ പ്രതികരിക്കുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തക്ക വിധത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് പോയ ഏതെങ്കിലും മലയാളികള്‍ ഉണ്ടെങ്കില്‍ അവര്‍ തിരുവോണത്തിന് സദ്യ ഉണ്ണുമ്ബോള്‍ ഇതോര്‍ക്കണം എന്നും തരൂര്‍ ട്വീറ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്.