ഓണക്കാലത്ത് തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് അക്കൗണ്ട് നമ്ബരിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ സമയം ക്രമീകരിക്കാന്‍ തീരുമാനിച്ചത്.നിയന്ത്രണം ഇങ്ങനെ
0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെയാണ് സന്ദര്‍ശന സമയം.4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദര്‍ശന സമയം8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബാങ്കുകളില്‍ എത്താം.തിങ്കളാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. സെപ്റ്റംബര്‍ 9 ഇതേ രീതിയില്‍ തുടരാനാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. അതേസമയം വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.