കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ നടപ്പാക്കിയ രാത്രികാല സഞ്ചാര നിയന്ത്രണം ഇന്ന് അവസാനിക്കും

ശനിയാഴ്ച രാവിലെ അഞ്ച് മണി മുതല്‍ വിലക്ക് നീക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരുന്നു നിലവിലെ നിയന്ത്രണം. ഒമാനിലെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന സഞ്ചാര വിലക്ക് നേരത്തെ ഒഴിവാക്കിയിരുന്നു.അതേസമയം രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 82,743 ആയി. ഇവരില്‍ 77,427 പേരും ഇതിനോടകം തന്നെ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 93.6 ശതമാനമായി ഉയര്‍ന്നു.

Comments (0)
Add Comment