കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍വിളിക്കുമ്ബോള്‍ ഏര്‍പ്പെടുത്തിയ കൊവിഡ് ജാഗ്രതാ സന്ദേശം ബിഎസ്‌എന്‍എല്‍ നിര്‍ത്തലാക്കി

മഴക്കെടുതി ഉള്‍പ്പെടെയുള്ള ദുരന്തസാഹചര്യം പരിഗണിച്ചാണ് നടപടി. കാലവര്‍ഷക്കെടുതിയും മറ്റുമുള്ള സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്കായി വിളിക്കുമ്ബോള്‍ പോലും കൊവിഡ് സന്ദേശം പ്രയാസമുണ്ടാക്കുന്നുവെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാവുമ്ബോള്‍ അത്യാവശ്യമായി ആംബുലന്‍സിനു വേണ്ടി വിളിക്കുമ്ബോള്‍ പോലും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള കൊവിഡ് സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നുവെന്നാണ് പരാതിയുയര്‍ന്നിരുന്നു. ബിഎസ്‌എന്‍എല്‍ കേന്ദ്രത്തില്‍നിന്ന് പ്രത്യേകാനുമതി വാങ്ങിയാണ് അറിയിപ്പ് നിര്‍ത്തലാക്കിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര നിര്‍ദേശപ്രകാരമാണ് കൊവിഡ് ഫോണ്‍വിളിക്കു മുമ്ബ് കൊവിഡ് സന്ദേശം ഏര്‍പ്പെടുത്തിയത്.

Comments (0)
Add Comment