കോവിഡ്​ പശ്ചാത്തലത്തില്‍ പതിവ്​ പൊലിമയില്ലാതെ രാജ്യനിവാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു

കുവൈത്ത്​ സിറ്റി: പള്ളികള്‍ പൂര്‍ണമായി തുറന്നുകൊടുക്കാത്തതാണ്​ ആഘോഷത്തി​​െന്‍റ മാറ്റുകുറച്ചത്​. 14 കേന്ദ്രങ്ങളില്‍ ഇൗദ്​ഗാഹ്​ നടന്നു. സുര്‍റ യൂത്ത്​ സ​െന്‍റര്‍, സുലൈബീകാത്ത്​ ഗ്രൗണ്ട്​​, ദല്‍യ യൂത്ത്​ സ​െന്‍റര്‍, സബാഹിയ യൂത്ത്​ സ​െന്‍റര്‍, മംഗഫ്​ യൂത്ത്​ സ​െന്‍റര്‍, ഫഹാഹീല്‍ യൂത്ത്​ സ​െന്‍റര്‍, സബാഹ്​ അല്‍ സാലിം യൂത്ത്​ സ​െന്‍റര്‍, അല്‍ ഖസ്ര്‍ ജഹ്​റ സ്​പോര്‍ട്​സ്​ ഗ്രൗണ്ട്​, സുലൈബിയ സ്​പോര്‍ട്​സ്​ ഗ്രൗണ്ട്​, ബയാന്‍ ഗ്രൗണ്ട്​, മിഷ്​രിഫ്​ ഗ്രൗണ്ട്​, മുബാറക്​ അല്‍ കബീര്‍ ഗ്രൗണ്ട്​, ഖുസൂര്‍ യൂത്ത്​ സ​െന്‍റര്‍, അര്‍ദിയ യൂത്ത്​ സ​െന്‍റര്‍ എന്നിവിടങ്ങളില്‍ നടന്ന ഇൗദ്​ഗാഹുകളില്‍ സ്വദേശികളും വിദേശികളും പ​െങ്കടുത്തു.160ലേറെ മസ്​ജിദുകളില്‍ പെരുന്നാള്‍ നമസ്​കാരമുണ്ടായി. ഇതിലേറെയും സ്വദേശി താമസ മേഖലയിലായിരുന്നു. വിദേശികള്‍ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളില്‍ പള്ളികള്‍ തുറന്നിട്ടില്ല. ത്യാഗത്തി​െന്‍റയും സമര്‍പ്പണത്തി​െന്‍റയും സന്ദേശം വിളംബരം ചെയ്താണ്​ ബലിപെരുന്നാള്‍ നമസ്​കാരങ്ങള്‍ നടന്നത്​. ഇബ്രാഹീം പ്രവാചക​​െന്‍റയും കുടുംബത്തി​െന്‍റയും സ്​മരണകള്‍ പുതുക്കി, ജീവിത വിശുദ്ധി മുറുകെപ്പിടിക്കാനും സമാധാനത്തി​െന്‍റ പ്രചാരകരാവാനും പെരുന്നാള്‍ ഖുതുബകളില്‍ ഖത്തീബുമാര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. പരസ്​പര സഹവര്‍ത്തിത്വവും സഹജീവി സ്​നേഹവും ഉയര്‍ത്തിപ്പിടിക്കാനും ഭീകരതക്കും തീവ്രതക്കുമെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനും അഭ്യര്‍ഥിച്ച ഖത്തീബുമാര്‍ മര്‍ദിതരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള ഐക്യദാര്‍ഢ്യമായി ഈദ് മാറട്ടെയെന്ന്​ ആശംസിച്ചു.രാവിലെ 5.22നാണ്​ പെരുന്നാള്‍ നമസ്​കാരം നടന്നത്​. സാധാരണ പെരുന്നാള്‍ ദിവസം വൈകീട്ട്​ നടക്കാറുള്ള കലാപരിപാടികള്‍, പിക്​നിക്​, സാംസ്​കാരിക സദസ്സുകള്‍ എന്നിവ ഇത്തവണ ഉണ്ടായില്ല. ചില സംഘടനകള്‍ ഒാണ്‍ലൈനായി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജൂലൈ 30 മുതല്‍ ആഗസ്​റ്റ്​ മൂന്ന്​​ വരെയാണ്​ അവധി. ബുധനാഴ്​ച അടച്ച സര്‍ക്കാര്‍ ഒാഫിസുകള്‍ ആഗസ്​റ്റ്​ നാലിന്​ തുറന്നുപ്രവര്‍ത്തിക്കും. വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങള്‍ക്കുപുറമെ മൂന്നുദിവസം മാത്രമാണ്​ ഇത്തവണ അവധി.

Comments (0)
Add Comment