ക്ലോപ്പിന് ഇപ്പോള്‍ വേണ്ടത് തിയഗോയെ പോലെ ഒരു താരത്തിനെ -റിയോ ഫെര്‍ഡിനാന്‍റ്

കഴിഞ്ഞ ശനിയാഴ്ച ചെല്‍സിക്കെതിരെ ബയേണ്‍ മ്യൂണിക്കിന്റെ 4-1 ന് ഉള്ള വിജയത്തിനു ശേഷം ടീം മിഡ്ഫീല്‍ഡര്‍ ആയ തിയഗോ അലകാന്‍റ്റ ലിവര്‍പൂളിനായി സൈന്‍ ചെയണമെന്ന് മുന്‍ യുണൈറ്റഡ് താരം റിയോ ഫെര്‍ഡിനാന്റ് വെളിപ്പെടുത്തി.ചെല്‍സിക്കെതിരെ ബയേണിനായി തിയാഗോയുടെ പ്രകടനം കണ്ട ഫെര്‍ഡിനാന്റ് മിഡ്ഫീല്‍ഡറുടെ ബുദ്ധിയെ പ്രശംസിക്കുകയും ആന്‍ഫീല്‍ഡിലെ യൂര്‍ഗന്‍ ക്ലോപ്പിന് തിയഗോ ഏറ്റവും ആവശ്യപ്പെട്ട കളിക്കാരനാകാമെന്ന് സമ്മതിക്കുകയും ചെയ്തു.

‘അവന്‍ ഒരു കണ്ടക്ടറാണ്, ഗെയിമിന്റെ ടെമ്ബോ നിയന്ത്രിക്കുന്ന ഒരാള്‍, അയാളുടെ കളി കാണാന്‍ ഉള്ള കണ്ണ് അപാരമാണ്.അവന് പിന്നില്‍ നിന്ന് മാത്രമല്ല എല്ലാ കോണുകളും നിന്നുള്ള കളിയും കാണാനും ഗെയിമിലെ എല്ലാ പാസുകളും കളിക്കാനും കഴിയും,’റിയോ ഫെര്‍ഡിനാന്റ് ബിട്ടി സ്പോര്‍ട്ടിനോട് പറഞ്ഞു.

Comments (0)
Add Comment