ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ 49 പേര്‍ കൂടി മരിച്ചു

ഇതോടെ കോവിഡ് മരണ സംഖ്യ 4910 ആയി. 3027 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം ആറര ലക്ഷം കടന്നു.സൗദിയിലാണ് 32 മരണം. ഒമാനില്‍ എട്ടും കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നാല് വീതവും ബഹ്റൈനില്‍ ഒരാളും മരിച്ചു. യുഎഇയില്‍ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. അയ്യായിരത്തിലേറെ പേര്‍ പിന്നിട്ട 24 മണിക്കൂറിനിടയില്‍ രോഗവിമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 6 ലക്ഷം പിന്നിട്ടു. 33000 പേര്‍ മാത്രമാണ് സൗദിയില്‍ ഇനി ചികിത്സയിലുള്ളത്.

Comments (0)
Add Comment