മഹാത്മാ ഗാന്ധിജിയുടെ സ്വര്‍ണം പൂശിയ കണ്ണടകള്‍ യുകെയില്‍ ലേലത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1900ത്തില്‍ മഹാത്മാ ഗാന്ധി ധരിച്ചിരുന്നതായി അവകാശപ്പെടുന്ന സ്വര്‍ണം പൂശിയ ഒരു ജോടി കണ്ണടകളാണ് യുകെയിലെ ലേലപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.1910നും 1930 നും ഇടയില്‍ സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയത്തില്‍ ജോലി ചെയ്തിരുന്ന പേരറിയാത്ത ഒരു വൃദ്ധനായ കച്ചവടക്കാരനാണ് മഹാത്മജിക്ക് ഈ കണ്ണടകള്‍ സമ്മാനിച്ചതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 21നാണ് ഈ കണ്ണടകളുടെ ലേലം നടക്കുക. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് ഈ കണ്ണട സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 6000 പൗണ്ടിന്റെ ഓണ്‍ലൈന്‍ ബിഡും ലഭിച്ചിട്ടുണ്ട്.ലെറ്റര്‍ ബോക്‌സിലൂടെ ഒരു കവറില്‍ പൊതിഞ്ഞ നിലയിലാണ് ഈ കണ്ണടകള്‍ ലഭിച്ചത്. 1910കളുടെ അവസാനത്തിലും 1920 കളുടെ തുടക്കത്തിലും ഗാന്ധിജി ധരിച്ചിരുന്ന കണ്ണടകളിലൊന്നാണ് ഇതെന്ന് ഈസ്റ്റ് ബ്രിസ്റ്റോളിലെ ലേലക്കാരനായ ആന്‍ഡി സ്‌റ്റോ പറയുന്നു.കച്ചവടക്കാരന്റെ അമ്മാവന്‍ ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയത്തില്‍ ജോലി ചെയ്തിരുന്നതായും മഹാത്മാഗാന്ധി 1910കളുടെ അവസാനം മുതല്‍ 1920 ന്റെ തുടക്കം വരെ കണ്ണട ധരിച്ചിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.ഏകദേശം 50 വര്‍ഷങ്ങള്‍ക്കു മുമ്ബ് കച്ചവടക്കാരന്റെ പിതാവ് അദ്ദേഹത്തോട് പറഞ്ഞ വിശ്വസനീയമായ ഈകഥ അദ്ദേഹം തങ്ങളോട് പറഞ്ഞിട്ടുള്ളതാണെന്നും സ്റ്റോവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഹാത്മാഗാന്ധിയുടെ ഉടമസ്ഥതയിലുള്ള വൃത്താകൃതിയിലുള്ള സ്വര്‍ണ്ണം പൂശിയ കണ്ണടയാണ് ലേലത്തിന് ഒരുങ്ങുന്നത്. ഗാന്ധിജി ധരിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ കണ്ണടകള്‍ക്ക് 10000 പൗണ്ടു മുതല്‍ 15000 പൗണ്ടു വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്1800കളിലും 1900ത്തിലും പ്രചാരത്തിലുണ്ടായിരുന്ന ഈ സ്റ്റൈലിലുള്ള ഗ്ലാസുകള്‍ ഗാന്ധിജി ധരിച്ചിരുന്നതാണ്.