ഗൂഗിള്‍ പ്ലേ മ്യൂസിക്ക് ഒക്ടോബറില്‍ അവസാനിപ്പിക്കുന്നതായി കമ്ബനി റിപ്പോര്‍ട്ട് ചെയ്യ്തു

ഇതിന്റെ ഭാഗമായി ഗൂഗിള്‍ പ്ലേ മ്യൂസിക്ക് സെപ്റ്റംബര്‍ മുതല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. അതുപോലെ ഒക്ടോബര്‍ മുതല്‍ മറ്റുള്ള രാജ്യങ്ങളിലേക്കും ഇതിന്റെ സേവനം നിര്‍ത്തും.2020 ഡിസംബറിന് ശേഷം ഗൂഗിള്‍ പ്ലേ മ്യൂസിക് ഉപയോക്താക്കളുടെ ലൈബ്രറികള്‍ ലഭ്യമാകില്ല. മ്യൂസിക് കണ്ടന്റ് കൈമാറുന്നതിനുള്ള ഓപ്ഷന്‍ ഇപ്പോള്‍ യൂട്യൂബ് മ്യൂസിക്കില്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമാക്കുന്നതിനായി മെയ് മാസം മുതല്‍ തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക് അപ്ലിക്കേഷനില്‍ ഒരു ട്രാന്‍സ്ഫര്‍ ബട്ടണ്‍ ഉള്‍പ്പെടുത്തി. ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ പ്രയാസമില്ലാതെ അവരുടെ എല്ലാ ഡാറ്റയും കൈമാറാന്‍ സാധിക്കുന്നതാണ്. 2020 ഡിസംബറിന് ശേഷം, ഉപയോക്താക്കളുടെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യും.

Comments (0)
Add Comment