ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് സാരിയുടെ യുവന്റസിന് ജീവന്‍ മരണ പോരാട്ടമാണ്

ഇന്ന് ടൂറിനില്‍ വെച്ച്‌ ഫ്രഞ്ച് ക്ലബായ ലിയോണിനെ ആണ് യുവന്റസ് നേരിടുന്നത്. ആദ്യ പാദത്തില്‍ ഫ്രാന്‍സില്‍ വെച്ച്‌ 1-0ന്റെ പരാജയം യുവന്റസ് നേരിട്ടിരുന്നു. ഇന്ന് അത് മറികടക്കാന്‍ ഉറച്ചാണ് യുവന്റസ് ഇറങ്ങുന്നത്. എന്നാല്‍ ഇന്ന് അവരുടെ പ്രധാന താരമായ ഡിബാല ആദ്യ ഇലവനില്‍ ഉണ്ടായേക്കില്ല. പരിക്കിന്റെ പിടിയില്‍ ഉള്ളാ ഡിബാല ഫിറ്റ്നെസ് വീണ്ടെടുത്തു എങ്കിലും ഇന്ന് ബെഞ്ചില്‍ ഇരിക്കാനാണ് സാധ്യത.യുവന്റസിന്റെ ഒരുപാട് കാലത്തെ ചാമ്ബ്യന്‍സ് ലീഗ് സ്വപ്നം തകരാതെ നോക്കാനുള്ള ബാധ്യത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആയിരിക്കും. റൊണാള്‍ഡോയെ യുവന്റസ് സൈന്‍ ചെയ്തത് തന്നെ ചാമ്ബ്യന്‍സ് ലീഗ് ലക്ഷ്യം വെച്ചായിരുന്നു. റൊണാള്‍ഡോ മികച്ച ഫോമില്‍ ആണെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവാത്തത് യുവന്റസിന്റെ വലിയ പ്രശ്നമാണ്. രാത്രി 12.30നാണ് മത്സരം.

Comments (0)
Add Comment