ചിങ്ങം ഒന്നിന് ഇന്ത്യന്‍ സിനിമയിലെ ആദ്യ സമ്ബൂര്‍ണ്ണ വിര്‍ച്വല്‍ സിനിമയുടെ പ്രഖ്യാപനവുമായാണ് നടന്‍ പൃഥ്വിരാജ് എത്തിയത്

ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, മാജിക് ഫ്രയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. വിവിധഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ ദൃശ്യവിസ്മയം തന്നെയാവും സമ്മാനിക്കുക. എന്നാല്‍ സമ്ബൂര്‍ണ്ണ വിര്‍ച്വല്‍ നിര്‍മ്മാണത്തില്‍ ഒരു സിനിമ ഇറങ്ങിയാല്‍ അതെങ്ങനെയുണ്ടാവും? അതേപ്പറ്റിയുള്ള വിശദവിവരങ്ങള്‍ അടങ്ങുന്ന ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു. സൊല്യൂഷന്‍ സ്‌ക്വാഡ് എന്ന ഗ്രൂപ്പിലെ പോസ്ടാണിത്. പോസ്റ്റ് ചുവടെ:പൃഥ്വിരാജ് പുതിയ സിനിമ അനൗണ്‍സ് ചെയ്തു, പക്ഷെ ഈ പടം പൂര്‍ണ്ണമായും വിര്‍ച്വല്‍ പ്രൊഡക്ഷനില്‍ ആയിരിക്കും എന്നാണ് പറഞ്ഞത്. അപ്പൊ എന്താണ് ഈ വിര്‍ച്വല്‍ പ്രൊഡക്ഷന്‍. എങ്ങനെയാണ് ഇന്ത്യന്‍ സിനിമയെ അത് സ്വാധിനിക്കാന്‍ പോകുന്നത്. അറിയാത്തവര്‍ക് വേണ്ടി എന്റെ പരിമിത അറിവുകള്‍ വെച്ച ഞാന്‍ വിശധികരിക്കാം. വിര്‍ച്വല്‍ പ്രൊഡക്ഷന്‍ മൂവീസ് നമ്മള്‍ കണ്ടിട്ടുണ്ട്, നമുക്ക് അത് വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ആണെന്ന് അറിയില്ല അത്രേ ഉള്ളു. സിമ്ബിള്‍ ആയി പറഞ്ഞാല്‍ മാര്‍വെല്‍, ഡിസി സിനിമ ഷൂട്ടിംഗ് ലൊക്കേഷന്‍ ഒക്കെ നമ്മള്‍ കണ്ടിട്ട് ഉണ്ടല്ലോ, അതിന്റെ ബ്ലൂപെര്‍സ്‌. അതിലൊക്കെ ഒരു ഗ്രീന്‍ സ്‌ക്രീനിന്റെ മുന്നില്‍ നിന്ന് ആള്‍കാര്‍ ഒരു ടൈപ്പ് സ്പെഷ്യലി ഡിസൈന്‍ഡ്‌ കോസ്റ്റിയൂം ഇട്ടു, ഹെല്‍മെറ്റ് ക്യാമറ വച്ച്‌ ചാടുന്നതും മറിയുന്നതും കണ്ടിട്ടില്ലേ, അതാണ് സംഭവം. പക്ഷെ ഇവിടെ പൃഥ്വിരാജ് പറഞ്ഞത് വെച്ച ആണെങ്കില്‍ ഈ സിനിമ കംപ്ലീറ്റിലി അങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത്. റിയല്‍ ലൊക്കേഷന്‍ പൂര്‍ണമായും ഒഴിവാക്കി കംബ്ലീറ്റ്ലി സ്റ്റുഡിയോക്ക് അകത്തു തന്നെ ഷൂട്ട് ചെയ്യാം. ഈ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചു വേണല്ലോ ഇപ്പൊ ജീവിക്കാന്‍, അപ്പൊ ഈ ടെക്നോളജി വളരെ ഉപകാരം പെടും. നമുക്കൊരു ആയിരം മൃഗങ്ങളെ ഒരു സ്റ്റുഡിയോയില്‍ നിന്ന് ക്രിയേറ്റ് ചെയ്യാം.ഹോളിവുഡില്‍ ഇത് സ്ഥിരം ആണ്. ലേറ്റസ്റ്റ് ഇറങ്ങിയ ദി ലയണ്‍ കിംഗ് ഒക്കെ ഇങ്ങനെ ഉള്ള സിനിമകളാണ്. James കാമറോണ്‍ ഇതിന്റെ ഒരു വേര്‍ഷന്‍ ആണ് അവതാരില്‍ പരീക്ഷിച്ചത്. ഒരു സ്റുഡിയോക്കു അകത്തു നിന്ന് പുള്ളി പണ്ടോറ സ്ഥലം ക്രിയേറ്റ് ചെയ്തു. റിയല്‍ ലൊക്കേഷനില്‍ പോകാതെ, എക്സ്ട്രീമിലി ഹൈലി അഡ്വാന്‍സ്ഡ് അനിമേഷന്‍ ടെക്നോളജി വെച്ച അവതാര്‍ പുള്ളി ക്രിയേറ്റ് ചെയ്തു. പല ഫിലിംമേക്കഴ്‌സും പറയുന്നത് ഇതാണ് ഫയൂച്ചര്‍ ഓഫ് സിനിമ എന്നാണ്. Without actually visiting the real place, we can create that place in a studio.

Virtual Production attempts to unite those two worlds in real-time. ഒരു real ലോകത്തെ വിഡിയോയില്‍ നമുക്ക് നമ്മുടെ ഇഷ്ടത്തിന് ഡിജിറ്റല്‍ സീന്‍സ് കയറ്റി സിനിമ ചെയ്യാം. ലയണ്‍ കിങ്‌ലെ ആഫ്രിക്കന്‍ കാട് ആണ് പശ്ചാത്തലം. എന്നാല്‍ അവര്‍ ഒരു സ്റുഡിയോക് അകത്തു നിന്ന് തന്നെ അവര്ക് വേണ്ട രീതിയിലുള്ള ആഫ്രിക്കന്‍ കാട് അവരുടെ ഇമാജിനേഷന്‍ വച്ച്‌ ക്രിയേറ്റ് ചെയ്തു. വാട്ടര്‍ഫാള്‍ വേണെങ്കില്‍ അത് ആഡ് ചെയ്യാം, ഏതൊക്കെ അനിമല്‍സ് വേണോ, അത് എല്ലാം ആഡ് ചെയ്യാം സണ്സെറ് മുതല്‍ സണ്‍റൈസ് വരെ, നമുക് ഇഷ്ട്ടമുള്ള ക്ലൈമറ്റ്, അനിമല്‍സിന്റെ സൗണ്ട് അങ്ങനെ എല്ലാം. ഫോട്ടോഗ്രാഫിങ് റിയല്‍ ഒബ്ജെക്‌ട്സ്. കംപ്ലീറ്റിലി ഒരു ഫിലിംമേക്കറിന്റെ ഇമാജിനേഷന്‍ ആണ് ആ cinema. പുള്ളിക് ഇഷ്ട്ടമുള്ള രീതിയില്‍ ആ സീന്‍സ് ക്രിയേറ്റ് ചെയ്യാം.ഇതിന്റെ വേറൊരുപ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇത് വിര്‍ച്വല്‍ റിയാലിറ്റി ആയിട്ട് നമുക്കും കാണാം. 360 ആംഗിളില്‍ എല്ലാംവി.ആര്‍. സപ്പോര്‍ട്ട് വച്ച്‌ ചെയ്യാന്‍ പറ്റും. എന്തായാലും കൂടുതല്‍ അത്ഭുതങ്ങള്‍ മലയാള സിനിമയില്‍ സംഭവിക്കട്ടെ. തകര്‍ന്നിരിക്കുന്ന സിനിമാ വ്യവസായത്തിന് ഉണര്‍വ് ഇതുപോലുള്ള ടെക്നോളജി കൊണ്ടുവരും. തിയേറ്റര്‍ എക്സ്പീരിയന്‍സ് കൂടുതല്‍ മികച്ചതാക്കാന്‍ ഇതുപോലുള്ള മേക്കിങ് അനിവാര്യമാണ്, അതും ഈ ഒ.ടി.ടി. യുഗത്തില്‍

Comments (0)
Add Comment