ജപ്പാനിലെ പ്രമുഖ ടെക് കമ്ബനിയായ തോഷിബ ലാപ്ടോപ്പ് ബിസിനസ് അവസാനിപ്പിക്കുന്നു

ലാപ്‌ടോപ് നിര്‍മാണ കമ്ബനിയായ ഡൈനാബുക്കിലെ ശേഷിക്കുന്ന ഓഹരികളും വിറ്റതായും ഇതോടെ തോഷിബ ലാപ്‌ടോപ് ബിസിനസ് അവസാനിപ്പിക്കുകയാണെന്നും കമ്ബനി അറിയിച്ചു.ഡൈനാബുക്കിലെ 80.1 ഓഹരികള്‍ 2018ല്‍ തന്നെ തോഷിബ ഷാര്‍പ്പിനു കൈമാറിയിരുന്നു. ശേഷിക്കുന്ന 19.9 ശതമാനം ഓഹരികള്‍ വിറ്റതായും ഇതോടെ ഡൈനാബുക്ക് ഷാര്‍പ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി മാറിയെന്നും തോഷിബ അറിയിച്ചു.1985ലാണ് തോഷിബ ലാപ്‌ടോപ് ബിസിനസ് തുടങ്ങിയത്. ഐബിഎമ്മിന്റെ തിങ്ക്പാഡിനെ വെല്ലാന്‍ സാറ്റലൈറ്റ് റേഞ്ച് ലാപ്‌ടോപ്പുമായി ആയിരുന്നു തോഷിബയുടെ തുടക്കം. 2015വരെ ഔട്ട്‌സോഴ്‌സ് ചെയ്തായിരുന്നു ലാപ്‌ടോപ് നിര്‍മാണം. ശേഷം ചൈനയിലെ ഫാക്ടറിയില്‍ സ്വന്തമായി നിര്‍മാണം തുടങ്ങി.90കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ലാപ്‌ടോപ് ബിസിനസില്‍ മുന്‍നിര കമ്ബനിയായിരുന്നു തോഷിബ. ലെനൊവ, എച്ച്‌പി, ഡെല്‍ എന്നിവയുടെ വരവോടെ തോഷിബ പിന്തള്ളപ്പെടുകയായിരുന്നു.

Comments (0)
Add Comment