ജര്‍മ്മന്‍ ഹൈ പെര്‍ഫോമെന്‍സ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ പുതിയ 2021 പനാമേര മോഡലിനെ ഹൈബ്രിഡ് എഞ്ചിനുമായി വിപണിയില്‍

ഓഗസ്റ്റ് 26 ന് വാഹനം അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറിന്റെ ടീസര്‍ കമ്ബനി പുറത്തിറക്കി.

മുമ്ബ് പരീക്ഷണയോട്ടം നടത്തിയ പ്രോട്ടോടൈപ്പുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ മോഡലിന്റെ രൂപത്തിന് മാറ്റമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെഡ്ലൈറ്റുകളോടും ഡിആര്‍എല്ലുകളോടും കൂടിയ പുതിയ പനാമേരയുടെ രൂപഘടനയാണ് ടീസറില്‍ വ്യക്തമാകുന്നത്. വെറും 7 മിനിറ്റ് 29 സെക്കന്‍ഡില്‍ ജര്‍മന്‍ ട്രാക്കിന്റെ 20,832 കിലോമീറ്റര്‍ മറികടക്കാന്‍ പോര്‍ഷ പനാമേര ഹൈബ്രിഡിനു കഴിഞ്ഞു.

Comments (0)
Add Comment