ടൊവിനോയുടെ വര്‍ക്കൗട്ട് ചിത്രം കണ്ടാല്‍ ആര്‍ക്കാണെലും അസൂയ ഉണ്ടാകുമെന്ന് മറ്റൊരു താരം

വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അച്ഛനൊപ്പം ജിമ്മില്‍ നില്‍ക്കുന്ന ഒരു ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.’അച്ഛന്‍,മാര്‍​ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസില്‍ 2016ല്‍ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസില്‍ വിട്ടുവീഴ്ച. ചെയ്തിട്ടില്ല’. എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇപ്പോഴിതാ ടൊവിനോയുടെ വര്‍ക്കൗട്ട് ചിത്രവുമായെത്തിയിരിക്കുകയാണ് നടന്‍ അജുവര്‍ഗീസ്. ‘എന്റെ പൊന്നളിയാ നമിച്ചു.അസൂയ ആണത്രേ അസൂയ….ആര്‍ക്കാണെലും അസൂയ ഉണ്ടാകും….ഫ്രിഡ്ജില്‍ കേറ്റണോ?? അഞ്ചാം പാതിരാ’ എന്ന അടിക്കുറിപ്പോടെയാണ് താരം ടൊവിനോയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുടാതെ ടൊവിനോയുടെ ചിത്രം എഡിറ്റ് ചെയ്ത് തന്റെ തല ചേര്‍ത്തുവച്ചിട്ടുള്ള ഒരു ഫോട്ടോയും അജുവര്‍ഗീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Comments (0)
Add Comment