മത്സ്യബന്ധനം പുനരാരംഭിക്കുമ്ബോള്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് ഒന്‍പത് തീരദേശ ജില്ലകളിലെ കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.തിരുവനന്തപുരം ജില്ലയില്‍ അക്കങ്ങള്‍ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം എണ്ണം ക്രമീകരിച്ചുള്ള അനുമതിയും കൊല്ലം അടക്കമുള്ള ജില്ലകളിലെ നിലവിലുള്ള വള്ളങ്ങളുടെ പകുതി എണ്ണത്തിന് രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിച്ച് നിശ്ചിത ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്താം.പുനരാരംഭിക്കുന്ന മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഹാര്‍ബറുകളിലെ മാനേജ്‌മെന്റ് സമിതി, മത്സ്യം കരയ്ക്ക് അടുപ്പിക്കുന്ന പ്രദേശങ്ങളിലെ ജനകീയ സമിതി എന്നിവ തീരുമാനിക്കും. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലെയും ഫിഷറീസ് വകുപ്പും ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളും ലാന്‍ഡിംഗ് സെന്ററുകളുടെ ജനകീയ കമ്മറ്റികള്‍ രൂപികരിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് സൊസൈറ്റികള്‍ രൂപീകരിക്കാത്ത ഹാര്‍ബറുകളില്‍ എത്രയും വേഗം സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കേണ്ട ചുമതലയും മാനേജ്‌മെന്റ് സൊസൈറ്റിക്കാണ്.