ദുരിതത്തില്‍ സാന്ത്വനത്തി​െന്‍റ തണലാവാന്‍ ‘ഓഫ് റോഡേഴ്സ്’

പ്രകൃതിദുരന്തമോ മഹാമാരിയോ എന്തുമാവട്ടെ ദുരിതം പെയ്തിറങ്ങുമ്ബോള്‍ സാന്ത്വനത്തി​െന്‍റ തണലാവാന്‍ സദാ തയാറായിരിക്കുകയാണ് ‘കെ.എല്‍-76 ഓഫ് റോഡേഴ്സ്’ എന്ന പേരില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍. കുന്നും മലയും കയറിയിറങ്ങാന്‍ കെല്‍പുള്ള 20ഓളം വാഹനങ്ങളുടെ പിന്‍ബലവുമായാണ് ഇവര്‍ സന്നദ്ധരായിരിക്കുന്നത്.മണ്ണിടിച്ചില്‍ പോലുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാനായി എക്​സ്​കവേറ്റര്‍, ടിപ്പര്‍ ലോറികള്‍, ജനറേറ്ററുകള്‍, പണിയായുധങ്ങള്‍, കയര്‍, വെളിച്ച സംവിധാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയാണ്‌ സഹായാഭ്യര്‍ഥനക്കായി ഇവര്‍ കാതോര്‍ത്തിരിക്കുന്നത്.

ദുരന്തബാധിതരെ സഹായിക്കാനായുള്ള ‘കെ.എല്‍-76 ഓഫ് റോഡേഴ്സ്’ ക്ലബ് അംഗങ്ങള്‍ വാഹനങ്ങളുമായികഴിഞ്ഞ രണ്ടു വര്‍ഷമായി മലബാറിലെ പ്രകൃതിദുരന്ത മേഖലകളില്‍ ഇവര്‍ സജീവ സാന്നിധ്യമായിരുന്നു. അവശ്യസാധനങ്ങളാണ് കഴിഞ്ഞ പ്രളയകാലങ്ങളില്‍ വയനാട് ഉള്‍പ്പെടെയുള്ള ദുരന്ത വര്‍ ശേഖരിച്ച്‌ വിതരണം ചെയ്തത്.പ്രജിത്‌ നന്മണ്ട, വിപിന്‍രാജ് (ഉണ്ണി താമരശ്ശേരി), മിനാസ് തേനഞ്ചേരി, ഷെബി കൊളപ്പുറം, അര്‍ജുന്‍ നന്മണ്ട, നിര്‍മല്‍ നന്മണ്ട, മണി കണ്ണന്‍കണ്ടി എന്നിവരാണ് നേതൃനിരയിലുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കഴിഞ്ഞ​ ദിവസം ഇവര്‍ ഒത്തുകൂടിയിരുന്നു. ‘രക്ഷാപ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ ഡോ. ജോബി ക്ലാസെടുത്തു.ബന്ധപ്പെടാവുന്ന നമ്ബറുകള്‍: മിനാസ് (7034702369), ഷെബി (9847108822), പ്രജിത്ത് (9745192756), നിര്‍മല്‍ (9746648422), ഉണ്ണി (9446446951), മണി (8547255233).

 

Comments (0)
Add Comment