ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം

കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് ഏറെ വൈകാരികമായിട്ടായിരുന്നു പലരുടെയും പ്രതികരണം.ധോണിയുടെ ഭാര്യ സാക്ഷി ധോണിയും താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ഇമോജികളിലൂടെ മാത്രമാണ് സാക്ഷി പ്രതികരിച്ചത്. ഒന്ന് ഹൃദയത്തിന്റെ ഇമോജിയും മറ്റൊന്ന് തൊഴുകൈയ്യുടെ ഇമോജിയുമായിരുന്നു.ധോണിയോടുള്ള ആദരവും സ്നേഹവും വ്യക്തമാക്കുന്നതാണ് ഹൃദയത്തിന്റെ ഇമോജി. ധോണി ആരാധകര്‍ക്കുള്ള നന്ദിയാണ് തൊഴുകൈ എന്നാണ് സാക്ഷിയുടെ പ്രതികരണത്തെ കുറിച്ച്‌ വിലയിരുത്തുന്നത്.ധോണിക്കൊപ്പം എപ്പോഴും കാണുന്ന മുഖമാണ് ഭാര്യ സാക്ഷിയുടേത്. സമൂഹമാധ്യമങ്ങളില്‍ ധോണിയെക്കാള്‍ ആക്ടീവായ സാക്ഷി വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.വിമര്‍ശനങ്ങളില്‍ ഭര്‍ത്താവിനെ പ്രതിരോധിച്ച്‌ രംഗത്തെത്താറുള്ള സാക്ഷി എന്നാല്‍ ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് വളരെ ലളിതമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ഇന്‍സ്റ്റഗ്രാമിലാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 15 വര്‍ഷം ഇന്ത്യയ്ക്ക് വേണ്ട കളിച്ച താരം ഇതാണ് വിരമിക്കാനുള്ള കൃത്യസമയം എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

Comments (0)
Add Comment