നാരങ്ങാവെള്ളം കുടിച്ചാല്‍ കോവിഡിനെ തടയാനാകുമോ?

ദിവസവും ഒരു തവണ നാരങ്ങാവെള്ളം കുടിക്കാറുണ്ട്, വൈറ്റമിന്‍ സി കിട്ടൂലോ അപ്പോള്‍ കോവിഡൊന്നും വരൂലാലോ? എന്താണ് വൈറ്റമിന്‍ സി എന്ന് ആദ്യം അറിയാം. പൊതുവെ ഗുണമുള്ള വൈറ്റമിനെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്താണ് വൈറ്റമിന്‍ സി?വെള്ളത്തില്‍ അലിയുന്ന ഒരു വൈറ്റമിനാണ്‌ വൈറ്റമിന്‍ സി. അസ്‌കോര്‍ബിക്‌ ആസിഡ്‌ എന്നതാണ്‌ ശാസ്‌ത്രീയ നാമം. മനുഷ്യശരീരത്തില്‍ രക്തക്കുഴലുകള്‍, പേശികള്‍, എല്ലകളിലെ കൊളാജന്‍, തരുണാസ്ഥി (കാര്‍ട്ടിലേജ്‌) തുടങ്ങിയവയുടെ രൂപീകരണത്തിന്‌ അത്യന്താപേക്ഷിതമായ ഒരു വൈറ്റമിനാണിത്‌. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുവാനും ഇത്‌ അത്യാവശ്യമാണ്.വൈറ്റമിന്‍ സി ഒരു ആന്റി ഓക്‌സിഡന്‍റ്‌ ആണ്‌. ശരീരത്തിനു ദോഷകരമായ ഫ്രീ റാഡിക്കലുകളില്‍ നിന്ന്‌ ശരീരത്തെ രക്ഷിക്കാന്‍ ഈ വൈറ്റമിന്‍ സഹായിക്കുന്നു. ( ഫ്രീ റാഡിക്കലുകള്‍ ഹൃദ്‌രോഗം, ക്യാന്‍സര്‍ എന്നിവയ്‌ക്കുള്ള ഒര കാരണമാണ്).
നമ്മുടെ ശരീരത്തില്‍ ഇരുമ്ബിനെ ആഗിരണം ചെയ്യുന്നതിനും വൈറ്റമിന്‍ സി സഹായിക്കുന്നു.
നമ്മുടെ ശരീരം വൈറ്റമിന്‍ സി ഉല്‍പാദിപ്പിക്കുന്നില്ല എന്നതിനാല്‍ ഭക്ഷണത്തിലൂടെ കിട്ടിയേ മതിയാവൂ.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍:

ചെറുനാരങ്ങ, ഓറഞ്ച്‌, ബെറികള്‍, ഉരുളക്കിഴങ്ങ്‌, തക്കാളി, കാബേജ്‌ , ബ്രോക്കോളി, ചീര, മുളപ്പിച്ച ധാന്യങ്ങള്‍.
സ്‌ത്രീകള്‍ക്ക്‌ ദിവസേന 75 മില്ലിഗ്രാമും, പുരുഷന്‍മാര്‍ക്ക്‌ 90 മില്ലിഗ്രാമും ആണ് നിഷ്കര്‍ഷിച്ചിട്ടുള്ള അളവ്.വൈറ്റമിന്‍ സി യുടെ കുറവുകൊണ്ടുള്ള ദോഷങ്ങള്‍:വിളര്‍ച്ച, മോണയില്‍നിന്ന്‌ രക്തസ്രാവം, ചതവ്‌, മുറിവ്‌ ഉണങ്ങാന്‍ താമസം, സ്‌കര്‍വി.പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലുള്ള ഭക്ഷണരീതി ചിലതരം ക്യാന്‍സറുകളുടെ (ബ്രെസ്‌റ്റ്‌, കുടല്‍, ശ്വാസകോശം) സാധ്യത കുറയ്‌ക്കും. ഇത്‌ ഈ ഭക്ഷണപദാര്‍ഥങ്ങളിലെ വൈറ്റമിന്‍ സി കാരണമാണോ എന്ന്‌ വ്യക്തമല്ല. കാരണം വൈറ്റമിന്‍ സി സപ്ലിമെന്റുകള്‍ അത്രയും ഫലപ്രദമായി കാണുന്നില്ല.

Comments (0)
Add Comment