പത്തനംതിട്ടയില്‍ കനത്ത മഴ

പത്തനംതിട്ട ; പത്തനംതിട്ടയുടെ വനമേഖലകളിലുള്‍പ്പെടെ മഴ കനക്കുകയാണ്. പമ്ബ അണക്കെട്ടിന്‍റെ ജലനിരപ്പുയരുകയാണ്. പ്രദേശത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാം തുറന്നാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. 983 .05 മീറ്ററാണിപ്പോള്‍ പമ്ബ അണക്കെട്ടിലെ ജലനിരപ്പ്. ഇത് 985 മീറ്ററായി ഉയര്‍ന്നാല്‍ പമ്ബ അണക്കെട്ട് തുറക്കും. പമ്ബയാരിന്റെ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. അണക്കെട്ട് ഇന്നുതന്നെ തുറക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.ആന്മുളയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നഗര പ്രദേശങ്ങളുള്‍പ്പെടെ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വനമേഖലയില്‍ മഴയുടെ ശക്തി വര്‍ധിച്ചതിനാല്‍ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

Comments (0)
Add Comment