പുതിയതായി നിയമിച്ച റൊണാള്‍ഡ് കോമാന്‍ അങ്ങനെ ബാഴ്സയില്‍ തന്‍റെ ആദ്യ തീരുമാനം അറിയിച്ചപ്പോള്‍ തന്നെ ലോകം മൊത്തം ഒന്ന് ഞെട്ടികാണും

സ്ട്രൈകര്‍ ലൂയിസ് സുവാരസിനോട് ക്ലബില്‍ നിന്നു ഒഴിവാകണം എന്നും പുതിയ ടീം കണ്ടെത്താനും കോമാന്‍ ആവശ്യപ്പെട്ടു.ഇതിന് മുന്നേ വന്ന രണ്ടു മാനേജര്‍മാര്‍ക്കും ഇതുപോലെ സീനിയര്‍ താരങ്ങളോട് മുഖത്ത് നോക്കി കാര്യങ്ങള്‍ പറയാന്‍ മടിയായിരുന്നു.

ആര്‍‌എ‌സി 1 നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ലൂയിസ് സുവാരസിനോട് എത്രയും പെട്ടെന്ന് ഒഴിയണമെന്നും തന്‍റെ പദ്ധതിയില്‍ സുവാരസ് ഇല്ല എന്നും കോമാന്‍ പറഞ്ഞത്രേ.കഴിഞ്ഞ ആഴ്ച്ച പല സീനിയര്‍ താരങ്ങളെയും ടീമില്‍ നിന്ന് ഒഴിവാക്കും എന്ന് ക്ലബ് പ്രസിഡന്‍റ് ജൊസേഫ് മരിയ ബാര്‍ത്തോമ്യു പറഞ്ഞിരുന്നു.താരത്തിനെ വാങ്ങാന്‍ യുവന്‍റസും അയാക്സും നീക്കങ്ങള്‍ നടത്തുന്നതായും വാര്‍ത്തകള്‍ ഉണ്ട്.

Comments (0)
Add Comment