ലുലു ഗ്രൂപ് റീജനല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്, മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തി 40 ലക്ഷത്തിെന്റ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറി.ആയിരത്തോളം അഗതികളും ഇരുനൂറിലധികം പരിചാരകരുമുള്ള ഗാന്ധിഭവന് വിവിധ ദേശങ്ങളില്‍നിന്ന് സന്ദര്‍ശിക്കുന്നവരുടെ സഹായങ്ങള്‍കൊണ്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രതിദിനം മൂന്നുലക്ഷം രൂപയോളം ചെലവുകളുള്ള സ്ഥാപനം കോവിഡ് കാലത്ത് എല്ലാ സഹായങ്ങളും പരിമിതപ്പെട്ട് രണ്ട് കോടിയോളം കടബാധ്യതയിലായ സാഹചര്യത്തിലാണ് യൂസുഫലി സഹായമെത്തിച്ചത്.കഴിഞ്ഞ ഏപ്രിലിലും യൂസുഫലി ഗാന്ധിഭവന് 25 ലക്ഷം നല്‍കിയിരുന്നു. 15 കോടി ബജറ്റില്‍ ലുലു ഗ്രൂപ് നേരിട്ട് ഗാന്ധിഭവനിലെ അഗതികള്‍ക്ക് നിര്‍മിക്കുന്ന ബഹുനില സമുച്ചയത്തിെന്റ പണികളും നടക്കുന്നുണ്ട്.