ഫ്രഞ്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഫ്രാന്‍സിസ് കോക്വലിനിനെ വിയ്യാറയല്‍ സ്വന്തമാക്കി

വലന്‍സിയയില്‍ നിന്ന് നാലു വര്‍ഷത്തെ കരാറിലാണ് കോക്വലിന്‍ വിയ്യാറയലില്‍ എത്തുന്നത്. അവസാന രണ്ട് വര്‍ഷമായി കോക്വലിന്‍ വലന്‍സിയക്ക് വേണ്ടി ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. 89 മത്സരങ്ങള്‍ വലന്‍സിയക്ക് വേണ്ടി കോക്വലിന്‍ കളിച്ചു. മൂന്ന് ഗോളുകളും താരത്തിന് നേടാനായി.വലന്‍സിയക്ക് ഒപ്പം ഒരു കോപ ഡെല്‍ റേ കിരീടവും താരം നേടിയിട്ടുണ്ട്. മുമ്ബ് ആഴ്സണല്‍, ചാള്‍ട്ടണ്‍ തുടങ്ങിയ ക്ലബുകള്‍ക്കായും കളിച്ചിട്ടുള്ള താരമാണ്. ആഴ്സണലിനിപ്പം രണ്ട് എഫ് എ കപ്പ് ഉള്‍പ്പെടെ നാല് കിരീടവും കോക്വലിന്‍ നേടിയിട്ടുണ്ട്. നാക്കെ താരത്തെ ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

Comments (0)
Add Comment