ബഹ്റൈനില്‍ ട്രാഫിക് ലംഘനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി അറിയാം

സ്​മാര്‍ട്ട് ഫോണുകളില്‍ ഇ ട്രാഫിക് എന്ന പേരിലുള്ള ആപ് ഡൗണ്‍ലോഡ് ചെയ്​ത്​ ഉപയോഗിക്കാനാവും. തെറ്റായ പാര്‍ക്കിങ് അടക്കമുള്ള കാര്യങ്ങളാണ് അപ്പപ്പോള്‍ ആപ് വഴി അറിയാനാവുക.നിയമ ലംഘനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും അറിയിപ്പ് നല്‍കും.അതേസമയം ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിക്കുക.

Comments (0)
Add Comment