700 കോടി രൂപയും, ബെര്‍ണാര്‍ഡോ സില്‍വ, ഗബ്രിയേല്‍ ജീസസ്, എറിക് ഗാര്‍സിയ എന്നീ താരങ്ങളേയുമാണ് ബാഴ്‌സയുടെ മുന്‍പിലേക്ക് മെസിക്ക് വേണ്ടി സിറ്റി നീട്ടുക എന്നാണ് റിപ്പോര്‍ട്ട്.ഗബ്രിയേല്‍ ജീസസിനെ ന്യൂകാമ്ബിലേക്ക് എത്തിക്കുന്നതില്‍ അനുകൂല നിലപാടാണ് ബാഴ്‌സയില്‍ നിന്നും വന്നത്. ലുയിസ് സുവാരസിന് പകരം ജീസസിനെ ബാഴ്‌സ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ നേരത്തെ 20.5 മില്യണ്‍ യൂറോ എന്ന വിലയാണ് കാറ്റലന്‍സിനെ പിന്നോട്ടടിച്ചിരുന്നത്. അടുത്ത സമ്മറില്‍ ഗാര്‍സിയയുടെ കരാര്‍ അവസാനിക്കും.ബാഴ്‌സയ്ക്ക് താത്പര്യമുള്ള രണ്ട് കളിക്കാരെ മുന്‍പില്‍ വെക്കുമ്ബോള്‍ ഡീല്‍ ഉറപ്പിക്കാനാവുമെന്നാണ് സിറ്റിയുടെ കണക്കു കൂട്ടല്‍. പെപ് ഗാര്‍ഡിയോളയുമായി ഫോണില്‍ മെസി സംസാരിച്ച് കഴിഞ്ഞതായാണ് വിവരം.20 വര്‍ഷം സ്‌പെയ്‌നില്‍ കഴിഞ്ഞതിന് ശേഷം ഇംഗ്ലണ്ടിലേക്ക് എത്തുമ്ബോള്‍ ഇവിടവുമായി ഇണങ്ങുന്നതിനെ കുറിച്ചും ഭാഷ പഠിക്കുന്നതിനെ കുറിച്ചുമെല്ലാം മെസിയും ഗാര്‍ഡിയോളയുമായി സംസാരിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ബാഴ്‌സയില്‍ ഗാര്‍ഡിയോളയ്‌ക്കൊപ്പം നിന്ന് മൂന്ന് വട്ടം ചാമ്ബ്യന്‍സ് ലീഗ് കിരീടത്തിലും ലാ ലീഗയിലും മെസി മുത്തമിട്ടിരുന്നു. ഗാര്‍ഡിയോളയോടുള്ള താത്പര്യം താരത്തെ എത്തിഹാഡിലേക്ക് തന്നെ എത്തിക്കുമെന്ന വിലയിരുത്തലാണ് ശക്തം. ബാഴ്‌സയ്ക്ക് വേണ്ടി 731 മത്സരം കളിച്ചതില്‍ നിന്ന് 634 ഗോളാണ് മെസി നേടിയത്. 285 അസിസ്റ്റും ബാഴ്‌സ ജേഴ്‌സില്‍ കളിച്ച മെസിയില്‍ നിന്ന് വന്നു.