ബിഗ് ബസാര്‍ അടക്കം രാജ്യത്തെ ചെറുകിട വ്യാപര രംഗത്തെ തന്നെ ഏറ്റവും വലിയ ഭീമന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ബിസിനസ് റിലയന്‍സ് വാങ്ങി

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്‍റെ തന്നെ ഉപസ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വര്‍സ് ലിമിറ്റഡിന്‍റെ പേരിലാണ് 24,713 കോടിയുടെ ഈ വാങ്ങല്‍ നടന്നത്. ഇന്ത്യന്‍ റീട്ടെയില്‍ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ തന്നെയാണ് ഇത്.ഈ ഡീലിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് നടത്തിയിരുന്ന ബിഗ് ബസാര്‍ ഷോറൂമുകളുടെ ശൃംഖല മുഴുവന്‍ റിലയന്‍സിന് സ്വന്തമാകും. രാജ്യത്താകെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 1,800 സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ ബിഗ് ബസാര്‍, എഫ്ബിബി, സെന്‍ട്രല്‍, ബ്രാന്‍റ് ഫാക്ടറി, ഫുഡ് ഹാളുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രാജ്യത്തെ 420 നഗരങ്ങളിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ സാന്നിധ്യമുള്ളത്. ഇത് ഇനിമുതല്‍ റിലയന്‍സിന് സ്വന്തമാകും.

Comments (0)
Add Comment