ദോഹ: കനത്ത ചൂടില്‍നിന്ന് രക്ഷനേടി വെള്ളത്തില്‍ കളിച്ചുല്ലസിക്കാന്‍ വരുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുട്ടികളും കുടുംബങ്ങളുമായി ബീച്ചുകളിലേക്ക് ഒഴിവുവേളകള്‍ ചെലവഴിക്കാന്‍ പോകുന്നതിനുമുമ്ബ് കാലാവസ്ഥാ വകുപ്പിെന്റ മുന്നറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.കടല്‍ത്തീരങ്ങളില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയേറെയാണ്. അതിനാല്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഇടവിട്ട് ശ്രദ്ധിക്കണം. എന്നിട്ട് മാത്രമേ ബീച്ചുകളില്‍ പോകാവൂ. ബീച്ചുകളിലും പൂളുകളിലും നീന്താന്‍ ഇറങ്ങുമ്ബോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. കുട്ടികള്‍ വെള്ളത്തിലിറങ്ങുമ്ബോള്‍ രക്ഷിതാക്കളും മാതാപിതാക്കളും അവരുടെ തൊട്ടടുത്ത് ഉണ്ടാകണം. അവരെ എപ്പോഴും നിരീക്ഷിക്കണം. നിശ്ചയിക്കപ്പെട്ട ഭാഗങ്ങളില്‍ മാത്രം നീന്തണം. നീന്തുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങള്‍ കുട്ടികളെ പഠിപ്പിച്ചിരിക്കണം.ബീച്ചുകളിലിറങ്ങുമ്ബോള്‍ ലൈഫ് ജാക്കറ്റ് പോലെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ധരിക്കണം. വെള്ളത്തില്‍മുങ്ങി അപകടം പറ്റുന്നവര്‍ക്കുള്ള പ്രാഥമിക ശുശ്രൂഷയായ സി.പി.ആര്‍ സംബന്ധിച്ച് ആളുകള്‍ക്ക് അറിവുണ്ടായിരിക്കണം. ബീച്ചുകളിലേക്ക് തിരിക്കും മുമ്ബ് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ സംബന്ധിച്ച് ബോധവാന്മാരായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കടലിലും തീരത്തും കടല്‍ക്ഷോഭത്തിനും കടല്‍ചുഴികള്‍ക്കും സാധ്യതയേറെയാണ്. രക്ഷിതാക്കളും കുട്ടികളും കുടുംബങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തീരക്കടലില്‍ കണ്ടുവരുന്ന റിപ് കറന്‍റ് പ്രതിഭാസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.തീരപ്രദേശങ്ങളില്‍ കടല്‍ പരപ്പ് നീന്തുന്നതിന് പാകമായ ശാന്തതയോടെ കാണും. എന്നാല്‍, അടിയില്‍ ആഴക്കടലിലേക്ക് വലിച്ചുകൊണ്ട് പോകാന്‍ തക്കം ചുഴിയോടുകൂടിയ ശക്തമായ നീരൊഴുക്ക് ഉണ്ടാകുന്നതാണ് റിപ് കറന്‍റ് പ്രതിഭാസം. ചുഴിത്തിരയില്‍ പെടുന്നതോടെവെ ള്ളത്തിലിറങ്ങിയ വ്യക്തിക്ക് തിരിച്ചുവരാന്‍ ഏറെ പ്രയാസമായിരിക്കും. റിപ് കറന്‍റ് സമയങ്ങളില്‍ തീരത്ത് കടല്‍ ശാന്തമായിരിക്കും. വെള്ളത്തിെന്‍റ നിറം ഇരുണ്ടതുമായിരിക്കും.ചുഴിയില്‍ പെട്ടാല്‍ എതിര്‍വശത്തേക്ക് നീന്താന്‍ ശ്രമിക്കാതെ ശാന്തമായി നിലകൊള്ളുകയും പതിയെ തുഴഞ്ഞ് മുകളിലേക്കെത്താന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. സഹായത്തിനായി കൈ വീശുകയും ഉച്ചത്തില്‍ വിളിച്ച് ശ്രദ്ധ നേടുകയും ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.കോവിഡ്-19 നിയന്ത്രണങ്ങള്‍ നീക്കുന്നതിെന്റ ഭാഗമായാണ് രാജ്യത്തെ ബീച്ചുകളെല്ലാം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. കോവിഡ്-19 പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയും മുന്‍കരുതലുകളോടെയുമാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്.അതേസമയം, കടലാമകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടക്കുന്നതിനാല്‍ ഫുവൈരിത് ബീച്ച് അടച്ചിടുന്നത് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നീട്ടിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം കടലാമകളെ സംരക്ഷിക്കുന്ന തുടര്‍പദ്ധതിയാണ് ഖത്തര്‍ പെട്രോളിയത്തിന്‍െറ സാമ്ബത്തിക സഹായത്തോടെ ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ പരിസ്ഥിതി വകുപ്പിന്‍െറ നേതൃത്വത്തില്‍ നടക്കുന്നത്.കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ബീച്ചുകള്‍ അടച്ചിട്ടത് വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബില്‍ വര്‍ഗത്തില്‍ പെട്ട കടലാമകളുടെ സംരക്ഷണത്തിന് ഏറെ ഗുണകരമായി എന്നാണ് വിലയിരുത്തല്‍. ഫുവൈരിത് ബീച്ച് പോലെയുള്ള സംരക്ഷിത പ്രദേശങ്ങളില്‍നിന്ന് 2016 മുതല്‍ 2019 വരെ 15,799 കടലാമക്കുഞ്ഞുങ്ങളെയാണ് കടലിലേക്ക് ഒഴുക്കിയത്. ഹോക്സ്ബില്‍ കടലാമകള്‍ക്ക് പ്രജനനത്തിനായി ഏറ്റവും അനുയോജ്യമായ ഇടമാണ് ഫുവൈരിത് ബീച്ചെന്നാണ് പഠനം. പ്രദേശത്തിെന്റ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രകൃതവും പൊതുജനങ്ങളുടെയും കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദങ്ങളില്‍നിന്ന് മുക്തമായതുമാണ് ഇതിന് കാരണം. കോവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി ഈ വര്‍ഷവും ഹോക്സ്ബില്‍ കടലാമകളുടെ സംരക്ഷണത്തിന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കതാറയിലെ ബീച്ചുകളുടെ പ്രവര്‍ത്തന സമയം
കതാറയിലെ ബീച്ചുകളുടെ പ്രവര്‍ത്തന സമയം കതാറ കള്‍ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ പുറത്തുവിട്ടു. കതാറയിലെ 3, 4, 5 ബീച്ചുകളുടെ പ്രവര്‍ത്തന സമയമാണ് ഫൗണ്ടേഷന്‍ പുറത്തുവിട്ടത്. വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 വരെയാണ് ബീച്ചുകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍, സൂര്യാസ്തമയം വരെ മാത്രമേ കടലില്‍ ഇറങ്ങാനും നീന്താനും അനുവദിക്കൂ.ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ഈയടുത്ത് കതാറ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 50 റിയാലാണ് പ്രവേശന ഫീസ്. ഏഴു വയസ്സു മുതല്‍ 18 വയസ്സു വരെ 25 റിയാല്‍. ഏഴു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ബീച്ചുകളിലെ കസേരകള്‍ക്ക് ഒന്നിന് 5 റിയാലാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55449862 എന്ന നമ്ബറില്‍ ബന്ധപ്പെടണം.