ബെയ്റൂട്ട് സ്ഫോടനം പലരെയും അന്ധരാക്കി

സ്ഫോടനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവര്‍ മാത്രം 15ലധികമുണ്ടത്രേ. ഗ്ലാസ് ചില്ല് തെറിച്ചും ലോഹക്കഷ്ണമോ മൂര്‍ച്ചയേറിയ കല്ലോ കൊണ്ട് പരിക്കേറ്റുമാണ് പലരുടെയും കാഴ്ച നഷ്ടമായിരിക്കുന്നത്. 177 പേരുടെ ജീവന്‍ കവര്‍ന്ന സ്ഫോടനത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത് 400 പേരാണ് . 50 പേര്‍ പലവിധ ശസ്ത്രക്രിയകള്‍ നടത്തി . അതിനോടൊപ്പമാണ് 15 ഓളം ആളുകള്‍ക്ക് ഭാഗികമായി കാഴ്ച നഷ്ടമായത്. ദക്ഷിണ സിറിയയിലെ മന്‍ബിജ് നഗരത്തിലുള്ള അഞ്ചു വയസുകാരി സനയാണ് കാഴ്ച നഷ്ടമായവരില്‍ ചെറിയ വ്യക്തി. സ്ഫോടനം നടക്കുമ്ബോള്‍ ലിവിംഗ് റൂമില്‍ ജനലരികില്‍ ഇരിക്കുകയായിരുന്നു സന. ശബ്ദം കേട്ടയുടന്‍ അമ്മയെത്തി സനയെ സംരക്ഷിച്ചു പിടിച്ചെങ്കിലും മുറിയിലെ ഗ്ളാസ് ചില്ല് അപ്പോഴേക്കും സനയുടെ കാഴ്ച കവര്‍ന്നെടുത്തിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ആശുപത്രികളില്‍ മികച്ച സൗകര്യം ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ലെബനന്‍ ആരോഗ്യകുപ്പ് അധികൃതര്‍ പറയുന്നു.

Comments (0)
Add Comment