സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍കഴിഞ്ഞ ആഴ്ച എത്തി. മുകേഷ് ഛബ്രയുടെ സംവിധാനത്തില്‍ സുശാന്ത് നായകനായെത്തുന്ന ‘ദില്‍ ബേചാര’ എന്ന ചിത്രം തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ഡയറക്‌ട് ഒടിടി റിലീസ് ആയാണ് എത്തിയത്. ഡിസ്‍നി + ഹോട്ട്സ്റ്റാറില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും.സുശാന്തിനു നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച യാത്രയയപ്പാണ് ചിത്രമെന്ന് ആരാധകര്‍ പറയുന്നു. നിരവധി ആളുകള്‍ ചിത്രം കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ജോണ്‍ ഗ്രീനിന്റെ പ്രസിദ്ധമായ നോവല്‍ ‘ദ ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്’ന്റെ ഹിന്ദി സിനിമാ പതിപ്പാണ് ദില്‍ ബേച്ചാര. പുസ്തകത്തിന്റെ ഹോളിവുഡ് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷൈലിന്‍ വൂഡ്‌ലിയും അന്‍സല്‍ ഇഗോര്‍ട്ടുമായിരുന്നു. അഗസ്റ്റസും ഹേസല്‍ ഗ്രേസും ആണ് ഇംഗ്ലീഷില്‍ കഥാപാത്രങ്ങളുടെ പേര്.ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സഞ്ജന സംഗിയാണ് നായികയായി എത്തിയിരിക്കുന്നത്. സെയ്‍ഫ് അലി ഖാന്‍, സാഹില്‍ വാഹിദ്, ശാശ്വത ചാറ്റര്‍ജി, സ്വാസ്തിത മുഖര്‍ജി, മിലിന്ത് ഗുണജി, ജാവേദ് ജെഫ്രി, ആദില്‍ ഹുസൈന്‍, മലയാളത്തിലെ മുതിര്‍ന്ന അഭിനേത്രി സുബ്ബലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ഓസ്‌കര്‍ ലഭിച്ച ഇന്ത്യന്‍ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനാണ് സിനിമയ്ക്കായി സംഗീതമൊരുക്കിയത്.