മരണശേഷം ലഭിച്ചയത്രയും പ്രശസ്തി ജീവിത കാലത്ത് സുശാന്ത് സിംഗ് രാജ്പുതിന് ലഭിച്ചിരുന്നില്ല

ജീവിച്ചിരുന്ന കാലത്ത് ലഭിച്ചിരുന്നതിനേക്കാള്‍ പ്രശസ്തിയാണ് മരണത്തിനു ശേഷം ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന് ലഭിക്കുന്നതെന്ന് എന്‍ സി പി നേതാവും മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനുമായ മജീദ് മേമന്‍. ട്വിറ്ററിലാണ് മജീദ് മേമന്‍ ഇക്കാര്യം പങ്കുവെച്ചത്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകളാണ് മേമന്റെ അഭിപ്രായത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.’മരണശേഷം ലഭിച്ചയത്രയും പ്രശസ്തി ജീവിത കാലത്ത് സുശാന്ത് സിംഗ് രാജ്പുതിന് ലഭിച്ചിരുന്നില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാളും യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനേക്കാളും അധികം സ്ഥലമാണ് മാധ്യമങ്ങളില്‍ സുശാന്തിന് ഇക്കാലത്ത് ലഭിക്കുന്നത്’ – തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മേമന്‍ കുറിച്ചു.ഒരു കുറ്റകൃത്യം അന്വേഷണഘട്ടത്തില്‍ ആയിരിക്കുമ്ബോള്‍ രഹസ്യാത്മകത കാത്തു സൂക്ഷിക്കേണ്ടതുണ്ട്. സുപ്രധാന തെളിവുകള്‍ ശേഖരിക്കുന്ന നടപടിക്കിടയില്‍ എല്ലാ സംഭവ വികാസങ്ങളും പരസ്യപ്പെടുത്തുന്നത് സത്യത്തെയും നീതിയെയും ബാധിക്കും’ – അദ്ദേഹം പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് ലഭിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ രംഗത്തെത്തിയത്തനിക്കെതിരെ വന്ന കമന്റുകള്‍ മറുപടിയുമായി മേമന്‍ വീണ്ടും രംഗത്തെത്തി. ‘സുശാന്തിനെക്കുറിച്ച്‌ ഞാന്‍ എഴുതിയ കുറിപ്പിനെക്കുറിച്ച്‌ വലിയ ബഹളമാണ് നടക്കുന്നത്.അതിനര്‍ത്ഥം ജീവിതകാലത്ത് സുശാന്ത് ജനപ്രീതി നേടിയിരുന്നില്ലെന്നോ അദ്ദേഹത്തിന് നീതി ലഭിക്കരുതെന്നോ ആണോ? തീര്‍ച്ചയായും അല്ല. തെറ്റായ വ്യാഖ്യാനങ്ങള്‍ ഒഴിവാക്കണം. ട്വീറ്റ് ഒരു തരത്തിലും അയാളെ അപമാനിക്കുന്നതോ നിന്ദിക്കുന്നതോ അല്ല’ – മേമന്‍ കുറിച്ചു.

Comments (0)
Add Comment