വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. നഷ്ടപരിഹാരം അടക്കമുളള കാര്യങ്ങളെക്കുറിച്ച് ഈ യോഗത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രാജ്യത്തെ മഴക്കെടുതികളെക്കുറിച്ച് പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ യോഗം.അതേസമയം, കേരളത്തിലെ പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. ഇന്നും ശക്തായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.