മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍

ഇന്നലെ യൂറോപ്പ ലീഗില്‍ സെമിയില്‍ പരാജയപ്പെ ശേഷം സംസാരിക്കുകയായിരുന്നു ഒലെ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ക്വാഡ് മെച്ചപ്പെടുത്തണം എന്ന് ഒലെ പറഞ്ഞു. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ ഇത് പ്രതീക്ഷിക്കുന്നതായി ക്ലബ് ബോര്‍ഡിന് ഒലെ സൂചന നല്‍കി. ടീം ഈ സീസണില്‍ എത്തിയതിനും മുകളില്‍ പോകണം എങ്കില്‍ പുതിയ സൈനിംഗ്സ് വന്നേ പറ്റൂ എന്ന് ഒലെ പറഞ്ഞു.ഒരു വന്‍ സൈനിംഗ് വേണം എന്നല്ല പറയുന്നത് എന്നും ഏതൊക്കെ മേഖലയില്‍ മെച്ചപ്പെടാനുണ്ടോ ആ സ്ഥാനങ്ങളില്‍ ഒക്കെ ടീമിനെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകണം എന്നും ഒലെ പറഞ്ഞു. സാഞ്ചോയുടെ ട്രാന്‍സ്ഫറിനെ കുറിച്ച്‌ താന്‍ സംസാരിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഇലവന് അപ്പുറം ഒരു നല്ല സ്ക്വാഡ് ഇല്ലാത്തത് ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എഫ് എ കപ്പ് സെമിയിലും യൂറോപ്പ സെമിയിലും ചതിച്ചത്. പകരം ഇറക്കാന്‍ നല്ല കളിക്കാര്‍ ഇല്ലാത്തത് കൊണ്ട് തന്നെ ആദ്യ ഇലവനിലെ താരങ്ങള്‍ ഒരുപാട് കളിക്കേണ്ടി വന്ന് തളര്‍ന്നത് യുണൈറ്റഡിന് സീസണ്‍ അവസാനം വലിയ പ്രശ്നങ്ങള്‍ തന്നെ നല്‍കിയിരുന്നു. സെന്റര്‍ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫന്‍സീവ് മിഡ്, സ്ട്രൈക്കര്‍, റൈറ്റ് വിങ്ങര്‍ തുടങ്ങി അനേകം പൊസിഷനുകളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്പോള്‍ താരങ്ങളെ നോക്കുകയാണ്.

Comments (0)
Add Comment