മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവ സെന്റര്‍ ബാക്ക് എറിക് ഗാര്‍സിയയെ ബാഴ്സലോണ സ്വന്തമാക്കും

മുന്‍ ബാഴ്സലോണ അക്കാദമി താരമായ ഗാര്‍സിയ 2018ല്‍ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വന്നത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. പെപ് ഗ്വാര്‍ഡിയോളയുടെ വലിയ പ്രശംസയും ഗാര്‍സിയ നേടിയിരുന്നു.താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നല്‍കിയത്. 19കാരനായ ഗാര്‍സിയക്ക് വേണ്ടി വലിയ തുക തന്നെ ബാഴ്സലോണ നല്‍കേണ്ടി വരും. ബാഴ്സലോണയുടെ അക്കാദമയില്‍ 9 വര്‍ഷത്തോളം ഗാര്‍സിയ കളിച്ചിരുന്നു. ബാഴ്സലോണയിലേക്ക് മടങ്ങി എത്തുകയാണെങ്കില്‍ തന്റെ പഴയ അക്കാദമി ടീം മേറ്റായ അന്‍സു ഫതിക്ക് ഒപ്പം ഒന്നിക്കാന്‍ ഗാര്‍സിയക്ക് ആകും.

Comments (0)
Add Comment