മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ജാക്ക് ഹാരിസണെ തുടര്‍ച്ചയായ മൂന്നാം സീസണിലുന്‍ ലീഡ്സ് യുണൈറ്റഡ് ലോണടിസ്ഥാനത്തില്‍ സ്വന്തമാക്കി

അവസാന രണ്ടു സീസണിലില്‍ ബിയെല്‍സക്ക് കീഴിലെ പ്രധാന താരമായിരുന്നു ഹാരിസണ്‍. 2018 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണെങ്കിലും ലോണില്‍ തന്നെ കളിക്കാനായിരുന്നു ഹാരിസന്റെ വിധി. ഇത്തവണ ലോണിന് അവസാനം സ്ഥിര കരാറില്‍ ഹാരിസണെ സൈന്‍ ചെയ്യാനാണ് ലീഡ്സ് ഉദ്ദേശിക്കുന്നത്.അവസാന രണ്ടു സീസണുകളിലായി 90ല്‍ അധികം മത്സരങ്ങള്‍ താരം ലീഡ്സ് യുണൈറ്റഡിനായി കളിച്ചു. ഈ സീസണില്‍ ലീഡ്സ് ചാമ്ബ്യന്‍ഷിപ്പ് കിരീടം നേടിയപ്പൊള്‍ എട്ട് അസിസ്റ്റുകളുമായി വലിയ സംഭാവന തന്നെ ഹരിസണ്‍ നല്‍കി‌. 23കാരനായ താരം മുമ്ബ് ന്യൂയോര്‍ക്ക് സിറ്റിയുടെ താരമായിരുന്നു. അവിടെ നിന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി ഹാരിസണെ ഇംഗ്ലണ്ടില്‍ എത്തിച്ചത്‌.

Comments (0)
Add Comment