മുഖ്യമന്ത്രിയും ഗവര്‍ണറും കരിപ്പൂര്‍ സന്ദര്‍ശിക്കും

മുഖ്യമന്ത്രിയും ഗവര്‍ണറും കരിപ്പൂര്‍ സന്ദര്‍ശിക്കും

രാവിലെ 9 മണിയോടെ ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഡി.ജി.പി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരോടൊപ്പം സ്ഥലം സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. അപകടത്തില്‍ പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇവര്‍ കണ്ടേക്കും.ആരോഗ്യ മന്ത്രി കെ.കെ ശെെലജയും കരിപ്പൂരിലെത്തുമെന്നും വിവരമുണ്ട്. തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് അടിയന്തര ചുമതല. കോവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരം വിടുന്നത്. കരിപ്പൂരില്‍ എത്തുന്ന അദ്ദേഹം ഏകോപന തുടര്‍ നടപടികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കുമെന്നും വിവരമുണ്ട്. മന്ത്രി കെ.ടി ജലീല്‍ അപകടസ്ഥലത്തെത്തി സ്ഥിഗതികള്‍ വിലയിരുത്തി.

Comments (0)
Add Comment