യൂറോപ്പ ലീഗിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തി ആയതോടെ സെമിയിലെ പോരാട്ടങ്ങള്‍ തീരുമാനമായി

ഓഗസ്റ്റ് 16, 17 തീയതികളില്‍ ജര്‍മ്മനിയില്‍ വെച്ചാണ് യൂറോപ്പ ലീഗ് സെമി മത്സരങ്ങള്‍ നടക്കുന്നത്. സെമിയില്‍ വന്‍ പോരാട്ടങ്ങള്‍ തന്നെയാണ് ഉള്ളത്. ഓഗസ്റ്റ് 16ന് നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്പാനിഷ് ടീമായ സെവിയ്യയെ നേരിടും. വോള്‍വ്സിനെ തോല്‍പ്പിച്ചാണ് സെവിയ്യ സെമിയില്‍ എത്തിയത്. കോബന്‍ഹേവനെ തോല്പിച്ചായിരുന്നു യുണൈറ്റഡിനെ സെമി.ഓഗസ്റ്റ് 17ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാന്‍ ഉക്രൈന്‍ ടീമായ ശക്തറിനെയും നേരിടും. ബേസലിനെ തോല്‍പ്പിച്ചാണ് ശക്തര്‍ സെമിയില്‍ എത്തിയിരിക്കുന്നത്. ഗെറ്റഫെയെ തോല്‍പ്പിച്ചായിരുന്നു ഇന്റര്‍ മിലാന്റെ സെമി പ്രവേശനം.

Comments (0)
Add Comment