രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രധാനമന്ത്രിയെ ദേശീയപതാക ഉയര്‍ത്താന്‍ സഹായിച്ച്‌ ശ്രദ്ധനേടിയിരിക്കുന്നത് ഒരു വനിതാ സൈനികയാണ്

മേജര്‍ ശ്വേതാ പാണ്ഡേയാണ് പ്രധാനമന്ത്രിക്കൊപ്പം ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പാതാക ഉയര്‍ത്തുന്ന കടമനിര്‍വ്വഹിച്ചത്.സ്വാതന്ത്രദിനച്ചടങ്ങില്‍ ദേശീയപാതക ഉയര്‍ത്തുന്നതിന് ആദ്യമായാണ് ശ്വേതാ പാണ്ഡെ നിയോഗിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ മാസം റഷ്യയുടെ വിക്ടറി പരേഡില്‍ മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ അടിവച്ചുനീങ്ങിയ സംഘത്തിലും ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയേ ന്തിയത് മേജര്‍ ശ്വേതാ പാണ്ഡേയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനച്ചടങ്ങില്‍ മൂന്ന് വ്യോമസേനാ വനിതാ സൈനികരാണ് പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയെ സഹായിച്ചത്.ഇലട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ ശ്വേതാ പാണ്ഡേ അക്കാദമിയില്‍ നിന്നും ഗര്‍വാള്‍ റൈഫിള്‍സ് മെഡലുമായിട്ടാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സംവാദങ്ങള്‍, പ്രസംഗം എന്നിവയില്‍ രാജ്യത്തും പുറത്തും75 മെഡലുകളും 250 ബഹുമതിപത്രങ്ങളും നേടിയ മികച്ച വിദ്യാര്‍ത്ഥിയാണ് ശ്വേത.

Comments (0)
Add Comment