രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 31,06,349 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 836 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 57,542 ആയി. രാജ്യത്ത് 23,38,036 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 7,10,771 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രൂക്ഷമായി ബാധിക്കുകയാണ്.

Comments (0)
Add Comment