ഈ ഘട്ടത്തില്‍ വൈറസ് കൂടുതലായി ബാധിച്ചു കാണുന്നത് കൂടുതലായും യുവാക്കളാണെന്നത് ഏറ്റവും വലിയ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.അവധിക്കാലം ആഘോഷിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരില്‍ നിന്നും കൂടുതലായി ഇപ്പോള്‍ രോഗം പകരുന്നു എന്നാണ് സ്പാന്റെ വിലയിരുത്തല്‍. വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണം പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അത്തരം പരിപാടികളില്‍ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിക്കാനാണ് മന്ത്രിയുടെ ഉപദേശം.അതേസമയം, നിയന്ത്രണ നടപടികളുടെ ഭാഗമായി ഇനിയും റീട്ടെയില്‍ സ്റ്റോറുകളോ ഒൗട്ട്ലെറ്റുകളോ ഹെയര്‍ഡ്രസിംഗ് സലൂണുകളോ അടച്ചിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്പാന്‍ പറഞ്ഞു. ഫെയ്സ് മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലം കൃത്യമായി പാലിക്കലും വഴി സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.