ഇത് റിയല്‍മിയുടെ ആദ്യത്തെ മിഡ് റേഞ്ച് 5 ജി സ്മാര്‍ട്ട്‌ഫോണാണ്. മീഡിയടെക് ഡൈമെന്‍സിറ്റി 720 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. ഡിവൈസിന്റെ മറ്റൊരു സവിശേഷത ക്വാഡ് ക്യാമറ സെറ്റപ്പാണ്. റിയല്‍മി സ്മാര്‍ട്ട്ഫോണുകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ക്യാമറ ഡിസൈനാണ് വി5 സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിട്ടുള്ളത്.റിയല്‍മി വി5 സ്മാര്‍ട്ട്ഫോണ്‍ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ വേരിയന്റ് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ്. ഈ വേരിയന്റിന് സിഎന്‍വൈ ഏകദേശം 16,000 രൂപ വിലയുണ്ട്. രണ്ടാമത്തേത് 8 ജിബി / 128 ജിബി കോണ്‍ഫിഗറേഷനുള്ള വേരിയന്റാണ്. ഈ മോഡലിന് ഏകദേശം 20,500 രൂപ വിലയുണ്ട്. ഓഗസ്റ്റ് 7 മുതല്‍ ചൈനയില്‍ ഗ്രീന്‍, ബ്ലൂ, സില്‍വര്‍ നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാകും. ഡിവൈസിന്റെ പ്രീ-ഓര്‍ഡറുകള്‍ ഇതിനകം ചൈനയിലെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ആരംഭിച്ചു.